Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teacher Recruitment

ബി​ഹാ​റി​ലെ അ​ധ്യാ​പ​ക നി​യ​മ​ന ത​ട്ടി​പ്പ്; സ​ർ​ക്കാ​രി​നെ വി​റ​പ്പി​ച്ച് ആ​റു​വ​യ​സു​കാ​ര​ൻ

പാ​റ്റ്ന: ബി​ഹാ​റി​ലെ അ​ധ്യാ​പ​ക നി​യ​മ​ന പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ ക​വ​ർ​ന്ന് ആ​റു​വ​യ​സു​കാ​ര​ൻ. പാ​റ്റ്ന​യി​ലെ പു​ന്നൈ​ച​ക് സ്വ​ദേ​ശി​യും ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ആ​ദി​ത്യ കു​മാ​റാ​ണ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ സ​മ​ര​മു​ഖ​ത്തെ ത​രം​ഗ​മാ​യി മാ​റി​യ​ത്.

പാ​റ്റ്ന​യി​ലെ പ്ര​മു​ഖ സ​മ​ര​കേ​ന്ദ്ര​മാ​യ ഡാ​ക്ബം​ഗ്ലാ​വ് ചൗ​ക്കി​ൽ ക​ഴി​ഞ്ഞ 25ന് ​ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ ദേ​ശീ​യ​പ​താ​ക​യേ​ന്തി​യാ​ണ് ആ​ദി​ത്യ പ​ങ്കെ​ടു​ത്ത​ത്. സ​മ​ര​വേ​ദി​യി​ലെ​ത്തി​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്നി​ൽ ഭ​യ​ലേ​ശ​മ​ന്യേ സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ ന​യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്ത ആ​ദി​ത്യ​യു​ടെ വീ​ഡി​യോ​ക​ൾ ഇ​തി​ന​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. 

സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു നേ​രേ പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി​യ അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്ത ആ​റു​വ​യ​സു​കാ​ര​ൻ, വ​രും​ത​ല​മു​റ​യു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും തു​റ​ന്ന​ടി​ച്ചു. ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ പോ​ലീ​സു​കാ​രെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യമ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി രാ​ജീ​വ​യ്ക്ക​ണ​മെ​ന്നും ആ​ദി​ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ത്തി​നി​ടെ കു​ട്ടി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വ​ൻ ജ​ന​ക്കൂ​ട്ട​വും സം​ഘ​ർ​ഷാ​വ​സ്ഥ​യും ക​ണ​ക്കി​ലെ​ടു​ത്ത് കു​ട്ടി​യു​ടെ​യും അ​മ്മ​യു​ടെ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി വ​നി​താ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ന് പു​തി​യ ഊ​ർ​ജം പ​ക​ർ​ന്ന ആ​ദി​ത്യ​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ബി​ഹാ​റി​ലെ തൊ​ഴി​ലി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up